ഇങ്ങിനെ ......ഉറക്കത്തിനും ഉണര വിനുമിടയിലുള്ള ഓര്‍മകളുടെ ഏകാന്ത തീരത്ത് വെച്ചാണ് സൌഹൃദങ്ങളുടെ
തിര മനസ്സിലടിക്കുന്നത് കവി പറഞ്ഞതുപോലെ "എവിടെ നിന്ന് നാം ഇവിടെയെത്തി /ഇവിടെനിന്നു നാം എവിടെ എത്തും ? ഉത്തരം തിരയാന്‍ ശ്രമിക്കുമ്പോഴാണ് സൌഹൃദം ഓരോ തണലായി മാറുന്നത് നാമറിയുന്നത് അതെ നമ്മുടെ ബലവും ബലഹീനതയും തന്നെയാണ് സൌഹൃദയം
ഒരു വെറും വാക്കിനപ്പുറം ജന്മാന്തരങ്ങളില്‍ നിന്ന് തുടങ്ങി ഇപ്പോഴും പെയ്തുകൊന്ടെയിരിക്കുന്ന പെരുംമഴക്കാലം അടക്കം പറയാനൊരു സുഹൃത്ത് : ഭാന്ടങ്ങളിരക്കി വെക്കാന്‍ ഒരത്താണി ആവുന്ന സൌഹൃദം
സൌഹൃദ ചിന്തകളുടെ ആധ്യക്ഷരികളില്‍ സാന്ദീപനി ആശ്രമത്തില്‍ തുടങ്ങി രാജകൊട്ടാരം വരെ നീളുന്ന കുചേല സൌഹൃദം ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായി മനസ്സിലോടി എത്തുന്നു
ഇപ്പോഴെന്റെ ഓര്‍മ്മകള്‍ മയ്യഴിയില്‍ നിന്നും പള്ളൂര്‍ സ്കൂളിന്റെ പഴയൊരു കോണി പടികള്‍ കയറുകയാണ് കോണി പടികളില്‍ സ്ഥിരം ക്യാമ്പ് ചെയ്യുന്ന ഞങ്ങള്‍ക്ക് കോണി കമ്പനി എന്ന് പേര് നല്‍കിയ ഏതു കലാകാരനെന്നുമാത്രം എനിക്കറിയില്ല പക്ഷെ ഞങള്‍ നാട്ടിലരിയപെട്ടത് ആ പേരില്‍ ആയിരുന്നു
ഉത്തമേട്ടന്റെ പീടികയില്‍ ഒരു നാരങ്ങ സോഡായില്‍നിന്നു ഞങ്ങളെ പട്ടന്റെ പീടികയിലെ വെറും സോഡായും ഷെയര്‍ വാങ്ങിയുള്ള ബ്രാണ്ടി കുപ്പിവരെ എത്തിച്ച സൌഹൃദ കാഴ്ചകള്‍
പള്ളൂര്‍ സ്കൂളിലെ ഗ്രൌണ്ടിലെ എല്ലാ കളികളിലെയും എക്കാലത്തെയും മികച്ച താരങ്ങള്‍ വെള്ളം അടിയിലും ഒന്നാം സ്ഥാനം തന്നെ നേടിയെന്നത് മറ്റൊരു ചരിത്രം എന്തായാലും ജാതിയോ മതമോ രാഷ്ട്രീയമോ ഇന്നും ഭിന്നതകള്‍ തീര്കാത്ത എന്റെ ഗ്രാമീണ സൌഹൃദ കാഴ്ചകള്‍ എത്ര സുന്ദരം (തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ