മോതിരം നഷ്ടപെടുന്നതും കാത്ത് :
ദുഷ്യന്ധന്‍ ഇരുന്നു
നഷ്ടപെട്ടത് ഓര്‍ത്ത് ശകുന്തളയും
രണ്ടിനും അങ്ങിനെ തന്നെ വേണമെന്ന് പറഞ്ഞു ദുര്‍ വാസാവും
പ്രണയത്തെ ഓര്‍മ്മിക്കാന്‍ അടയാളങ്ങള്‍ വേണമെന്ന്
ഏതു പോട്ടനാണ് രണ്ടിനെയും പഠിപ്പിച്ചതെന്നു
ഫേസ് ബുക്കില്‍ ദുര്‍ വാസവിന്റെ കമന്റ് നിങ്ങളും കണ്ടിരിക്കും
അതെ സുഹൃത്തേ
ഓര്‍മിചെടുക്കാന്‍ അടയാളങ്ങള്‍ ആവശ്യമാവുക ഏന്നു പറഞ്ഞാല്‍
അടയാളങ്ങളെ പ്രണയിക്കുക എന്നല്ലേ അര്‍ഥം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ