2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

തിരുവോണ ചിന്തകള്‍



ഓണമെന്നിലും ഓര്‍മയാകുന്നു .....
സമത്വചിന്ത തന്‍ ആദ്യാക്ഷരി ...ഓണം 
എന്റേത് നിന്റേതു കൂടിയെന്ന് പഠിപ്പിച്ചവനെ
പാതാളത്തോളം ചവിട്ടുന്ന കാഴ്ചയാല്‍ 
ഓണം...ഓരോര്മയും ..കണ്ണീരുമാകുന്നു
       ഞാനെന്‍ തൊടിയിലെ പൂക്കളാല്‍ 
      പൂക്കളം തീര്‍ത്തില്ല : പൂവിനു 
      തമിഴന്റെ ലോറിയ്ക്കായ്‌ 
     കാത്തുനില്‍ക്കവേ...   ഓണം
    ഒരു കാത്തിരിപ്പിന്റെ  വേദന നല്‍കുന്നു 
    ആണ്ടറുതിയില്‍  ലീവിനായി 
    നാട്ടിലെക്കെതുന്ന  ഞങ്ങളെ പോലെ 
   തന്‍ ഉറ്റവരെ കാണാന്‍ കൊല്ലത്തില്‍ 
   ഒരു ട്രാന്‍സിസ്റ് വിസ ഒപ്പിച്ചു വരുന്നവന്‍ മാവേലി 

   ചവിട്ടി താഴ്ത്തിയവന്‍ ദൈവം 
  ചവിട്ടു കൊണ്ടവന്‍ അസുരന്‍ 
  അസുരന്റെ രാജ്യവും ദൈവ രാജ്യവും 
  മാനുഷരെല്ലാം ഒന്ന് പോലെന്നുരക്കെ
  മാനുഷര്‍ ആരെ വിശ്വസിക്കേന്ടു..........

     ഓണം ഒരു വേദനയായി പടരുമ്പോഴും 
    ഞങ്ങള്‍ നന്മയുടെ പൂക്കളെ തേടി നടക്കുന്നു 
    പല പൂക്കാളാല്‍ ഒരു പൂക്കളം തീര്‍ക്കാന്‍ 
    മാവേലി നാട് വീണ്ടും വരുമെന്ന് 
   ആരോ ഓര്‍മിപ്പിക്കുന്നു വീണ്ടും 


    

2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച

വിവാഹ മോതിരം

മോതിരം നഷ്ടപെടുന്നതും കാത്ത് :

ദുഷ്യന്ധന്‍ ഇരുന്നു

നഷ്ടപെട്ടത് ഓര്‍ത്ത് ശകുന്തളയും

രണ്ടിനും അങ്ങിനെ തന്നെ വേണമെന്ന് പറഞ്ഞു ദുര്‍ വാസാവും

പ്രണയത്തെ ഓര്‍മ്മിക്കാന്‍ അടയാളങ്ങള്‍ വേണമെന്ന്

ഏതു പോട്ടനാണ് രണ്ടിനെയും പഠിപ്പിച്ചതെന്നു

ഫേസ് ബുക്കില്‍ ദുര്‍ വാസവിന്റെ കമന്റ്‌ നിങ്ങളും കണ്ടിരിക്കും

അതെ സുഹൃത്തേ

ഓര്‍മിചെടുക്കാന്‍ അടയാളങ്ങള്‍ ആവശ്യമാവുക ഏന്നു പറഞ്ഞാല്‍

അടയാളങ്ങളെ പ്രണയിക്കുക എന്നല്ലേ അര്‍ഥം


സൌഹൃദത്തിന്റെ രസതന്ത്രങ്ങള്‍

ഇങ്ങിനെ ......ഉറക്കത്തിനും ഉണര വിനുമിടയിലുള്ള ഓര്‍മകളുടെ ഏകാന്ത തീരത്ത് വെച്ചാണ്‌ സൌഹൃദങ്ങളുടെ
തിര മനസ്സിലടിക്കുന്നത് കവി പറഞ്ഞതുപോലെ "എവിടെ നിന്ന് നാം ഇവിടെയെത്തി /ഇവിടെനിന്നു നാം എവിടെ എത്തും ? ഉത്തരം തിരയാന്‍ ശ്രമിക്കുമ്പോഴാണ് സൌഹൃദം ഓരോ തണലായി മാറുന്നത് നാമറിയുന്നത് അതെ നമ്മുടെ ബലവും ബലഹീനതയും തന്നെയാണ് സൌഹൃദയം
ഒരു വെറും വാക്കിനപ്പുറം ജന്മാന്തരങ്ങളില്‍ നിന്ന് തുടങ്ങി ഇപ്പോഴും പെയ്തുകൊന്ടെയിരിക്കുന്ന പെരുംമഴക്കാലം അടക്കം പറയാനൊരു സുഹൃത്ത് : ഭാന്ടങ്ങളിരക്കി വെക്കാന്‍ ഒരത്താണി ആവുന്ന സൌഹൃദം
സൌഹൃദ ചിന്തകളുടെ ആധ്യക്ഷരികളില്‍ സാന്ദീപനി ആശ്രമത്തില്‍ തുടങ്ങി രാജകൊട്ടാരം വരെ നീളുന്ന കുചേല സൌഹൃദം ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമായി മനസ്സിലോടി എത്തുന്നു
ഇപ്പോഴെന്റെ ഓര്‍മ്മകള്‍ മയ്യഴിയില്‍ നിന്നും പള്ളൂര്‍ സ്കൂളിന്റെ പഴയൊരു കോണി പടികള്‍ കയറുകയാണ് കോണി പടികളില്‍ സ്ഥിരം ക്യാമ്പ്‌ ചെയ്യുന്ന ഞങ്ങള്‍ക്ക് കോണി കമ്പനി എന്ന് പേര് നല്‍കിയ ഏതു കലാകാരനെന്നുമാത്രം എനിക്കറിയില്ല പക്ഷെ ഞങള്‍ നാട്ടിലരിയപെട്ടത്‌ ആ പേരില്‍ ആയിരുന്നു
ഉത്തമേട്ടന്റെ പീടികയില്‍ ഒരു നാരങ്ങ സോഡായില്‍നിന്നു ഞങ്ങളെ പട്ടന്റെ പീടികയിലെ വെറും സോഡായും ഷെയര്‍ വാങ്ങിയുള്ള ബ്രാണ്ടി കുപ്പിവരെ എത്തിച്ച സൌഹൃദ കാഴ്ചകള്‍
പള്ളൂര്‍ സ്കൂളിലെ ഗ്രൌണ്ടിലെ എല്ലാ കളികളിലെയും എക്കാലത്തെയും മികച്ച താരങ്ങള്‍ വെള്ളം അടിയിലും ഒന്നാം സ്ഥാനം തന്നെ നേടിയെന്നത് മറ്റൊരു ചരിത്രം എന്തായാലും ജാതിയോ മതമോ രാഷ്ട്രീയമോ ഇന്നും ഭിന്നതകള്‍ തീര്കാത്ത എന്റെ ഗ്രാമീണ സൌഹൃദ കാഴ്ചകള്‍ എത്ര സുന്ദരം (തുടരും)

പ്രണയം

ഒരു പ്രണയത്തിന്റെ കണ്ണാടിയില്‍
കാണാത്ത നിഴലുകളുടെ നീണ്ട കാവല്‍
ഒരു നിഴലും മറ്റേ നിഴലിനു ഭാരമാകാതെ
ആത്മാവിന്റെ തുറിച്ചു നോട്ടങ്ങളില്‍
കത്തിയമരുന്ന രാസമാറ്റം
ഞാന്‍ കാമുകനാനെന്നും നീ കാമുകിയാന്നെന്നും
തിരിച്ചരിയതിടതോളം
ഒരു പ്രണയവും മരിക്കുന്നില്ല
ഒരു ദര്‍ശനത്തില്‍
കൃഷ്ണമണികള്‍ കണ്ണാടിയിലെന്നപോലെ
ആത്മരൂപം തിരിച്ചറിയുമ്പോള്‍
അന്പെന്ന വാക്കിനു
ഒക്സിജെന്‍ സിലിണ്ടറിലെ
അവസാനത്തെ വായുമാത്രയുടെ
മുജ്ജന്മ തിളക്കം